Home Latest NewsNews കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക-എല്‍.ഡി.എഫ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുക-എല്‍.ഡി.എഫ്

by Green Media Vision

കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.എന്‍.അനിരുദ്ധന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.സര്‍ക്കാരിന്‍റെയും, ആരോഗ്യ-പൊലീസ് ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പൊതുജനങ്ങളെ സജ്ജമാക്കുന്നതിന് ഇടതുപക്ഷ ജമാധിപത്യ മുന്നണി പ്രവര്‍ത്തകരും, ജനപ്രതിനിധികളും മുന്നോട്ട് വരണം. ജനങ്ങള്‍ക്കുവേണ്ട എല്ലാ സഹായ സഹകരണവും ഉറപ്പാക്കണം. ഭക്ഷണം, മരുന്ന് മറ്റെല്ലാ അത്യാവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കാനാവണം.എല്ലാ പഞ്ചായത്തുകളിലും നഗരകേന്ദ്രങ്ങളിലും എല്‍ഡിഎഫ് മുന്‍കൈയോടെ ഹെല്‍പ് ഡസ്ക്കുകള്‍ ആരംഭിക്കണം. ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കാനാകണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒറ്റ മനസ്സോടെ രംഗത്തിറങ്ങേണ്ടുന്ന അസ്സാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത് – പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു

You may also like

Leave a Comment