27.9 C
Kollam
Monday, June 14, 2021
spot_img

കോവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ച് ബാംഗ്ലൂര്‍ കേരള സമാജം.

ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ച് ബാംഗ്ലൂര്‍ കേരള സമാജം. ബിബിഎംപി യുടെ സഹകരണത്തോടെ ബെംഗളൂരുവിന്റെ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയുടെ കേന്ദ്ര തല ഉദ്ഘാടനം ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ പി സി മോഹന്‍ എം പി നിര്‍വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കൈരളി നികേതന്‍ ട്രസ്റ്റ് സെക്രട്ടറി സി ഗോപിനാഥന്‍, വിനേഷ് കെ, ടി വി നാരായണന്‍, മോഹനന്‍ പിള്ള, ബിബിഎംപി ഒഫീഷ്യല്‍ വിജയകുമാര്‍, ഡോ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

45 വയസില്‍ കൂടുതല്‍ ഉള്ളവര്‍ക്കായി കോവിഷീല്‍ഡിന്റെ ആദ്യ ഡോസാണ് നല്‍കിയത്. ഇന്ദിരാ നഗര്‍ കൈരളി നികേതനില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടന്ന ക്യാമ്പിന് ബിബിഎംപി ഡോ. അനില്‍ കുമാര്‍ നേതൃത്വം നല്‍കി. നൂറിലധികം പേര്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തു.

എല്ലാ സോണുകളിലും ക്യാമ്പുകള്‍ ഘട്ടം ഘട്ടമായി സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. രണ്ടാമത്തെ ക്യാമ്പ് കെ ആര്‍ പുറം സോണിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 15 ന് കെ ആര്‍ പുരത്തു നടക്കും.

വിശദവിവരങ്ങള്‍ക്ക് : 9448 811 111

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles