25.5 C
Kollam
Tuesday, August 9, 2022
spot_img

കോവിഡ് കാലത്ത് ഗതിയില്ലാതെ കലാരംഗം; ജീവിക്കാൻ പുരസ്കാരങ്ങൾ വിറ്റു നടി പവളശ്യാമള


ചെന്നൈ: തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ വിറ്റ് ജീവിക്കാനുള്ള മാര്‍​ഗ്​ഗം കണ്ടെത്തുകയാണ് നടി പവളശ്യാമള. തെലുങ്കു സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടി ഹാസ്യ റോളുകളിലൂടെയാണ് തിളങ്ങിയത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഷൂട്ടിങ് നിലച്ചതോടെയാണ് ജീവിതം ദുരിതത്തിലായത്.‘കടുത്ത ദാരിദ്ര്യത്തിലാണ് ഞാന്‍. നേരത്തെയും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ ഈ അവസരത്തില്‍ നേരിടുന്ന കഷ്ടപ്പാട് എന്നെ ഭയപ്പെടുത്തുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് എന്റെ മകള്‍ കുറച്ച്‌ കാലങ്ങളായി കിടപ്പിലാണ്. എല്ലാ മാസവും പതിനായിരത്തോളം രൂപ വേണം ചികിത്സയ്ക്ക്.ആരും ഇതുവരെ സഹായിക്കാന്‍ വന്നില്ല. ഒടുവില്‍ പുരസ്‌കാരങ്ങള്‍ വില്‍ക്കേണ്ടി വന്നു”, ശ്യാമള പറഞ്ഞു. 1984 മുതല്‍ സിനിമയില്‍ സജീവമാണ് ശ്യാമള. ഇതുപോലെ പതിനായിക്കണക്കിന് നടീ നടൻമ്മാരും മറ്റ് പിന്നണി കലാകാരൻമ്മാരും ടെക്നീഷ്യൻമാരുമാണ് കേരളത്തിലും കോവിഡ് കാലത്ത് ജീവിത യാത്രയ്ക്ക് മുന്നിൽ പകച്ചു നിൽക്കുന്നത് കോവിഡ് കാലത്തെ മാമാങ്കചടങ്ങുകൾ കഴിയുമ്പോഴെങ്കിലും ഭരണകൂടം ഈകാലാകാരന്മാരയൊക്കെ ശ്രദ്ധിക്കുമെന്ന് കരുതാം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles