Home Latest News കോവിഡ്നിയന്ത്രണങ്ങളുടെ ലംഘനം വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് ഈടാക്കിയ പിഴ അൻപത് ലക്ഷത്തോളം രൂപ

കോവിഡ്നിയന്ത്രണങ്ങളുടെ ലംഘനം വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് ഈടാക്കിയ പിഴ അൻപത് ലക്ഷത്തോളം രൂപ

by Green Media Vision

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ദിനംപ്രതി വര്‍ധിക്കുന്നു. ഇന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് 20,000ത്തില്‍ അധികം ആളുകള്‍ക്കെതിരെയാണ് കേസ് എടുത്തത്. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാസ്‌ക് ധരിക്കാത്ത 20,214 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഇത് 5,862 ആയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രോഗികള്‍ക്ക് ഒപ്പം നിയന്ത്രണങ്ങളുടെ ലംഘനത്തിലും വര്‍ധനയുണ്ടാകുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമ ലംഘകരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് മാത്രം 1006 പേര്‍ അറസ്റ്റിലാകുകയും 52 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു…

You may also like

Leave a Comment