കോഴിക്കോട്: മീഞ്ചന്തയിലെ റഹ്മാൻ ബസാറിൽ ചെരിപ്പ് കമ്പനിക്ക് തീ പിടിത്തം. പുലർച്ചെ 3 മണിയോടെ ആണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരുക്കുകളില്ല. ആദ്യം ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്നും പിന്നാല തീപിടിത്തമുണ്ടായെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. മാര്‍ക് എന്ന ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. അന്‍പതോളം അതിഥി തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായി രുന്നു. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ഇവർക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 10 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.