26.7 C
Kollam
Sunday, June 26, 2022
spot_img

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപകആക്രമണം

കോഴിക്കോട്: കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഒഫിസിന്‍റെ ജനല്‍ചില്ലുകളും കൊടിമരവും തകര്‍ത്തു. പയ്യോളിയില്‍ കോണ്‍ഗ്രസിെന്‍റെ കൊടിമരവും തകര്‍ത്തു. എടച്ചേരിയിലും ഓഫിസ് ആക്രമിച്ചു. ധീരജിന്‍റെ വിലാപ യാത്ര കടന്നു പോയതിന് ശേഷമാണ് ആക്രമണം നടന്നത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി രാത്രി തന്നെ കൊടിമരം പുനഃസ്ഥാപിച്ചു. അതേസമയം ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളെജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്‍റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റുവാങ്ങി ധീരജിന്‍റെ മൃതദേഹം നാട്ടിലെത്തു മ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles