29.9 C
Kollam
Sunday, January 23, 2022
spot_img

കോളേജ് വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച യുവാവ് പോലീസ് പിടിയിലായി

കൊല്ലത്തെ സ്വകാര്യ വനിതാ കോളേജിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് യുവാവ് അറസ്റ്റിലായി. കടപ്പാക്കട കൈരളി നഗർ 13 ൽ കൃഷ്ണൻകുട്ടി മകൻ കിരൺ (20) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സുഹൃത്തായിരുന്ന കോളേജ് വിദ്യാർത്ഥിനി ഇയാളോടുളള സൗഹൃദം വീട്ടുകാരുടെ നിർദ്ദേശത്തെ തുടർന്ന് അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ കഴിഞ്ഞ ദിവസം ബിരുദ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനിയെ കോളേജ് കാമ്പസിൽ അതിക്രമിച്ച് കയറി പരസ്യമായി കടന്ന് പിടിച്ച് മാനഹാനി വരുത്തുകയും പെൺകുട്ടിയെ ബലമായി കോളേജിന്റെ പൊളിഞ്ഞ മതിലിലൂടെ വലിച്ചിഴച്ച് സമീപത്തെ കോളേജ് പരിസരത്തേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട് കോളേജ് വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തി. തുടർന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പ്രതിയെ കടപ്പക്കടയിലേക്കുളള വഴിമധ്യേ പോലീസ് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ആർ.രജീഷ്, എസ്.സി.പി.ഓ ജലജ, സി.പി. ബിനു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഉടനടി പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു. ആപത്ഘട്ടങ്ങളിൽ വനിതകൾ പോലീസിന്റെ 1091, 1515 എന്നീ ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പരുകളിലൂടെ പോലീസ് സഹായം തേടേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles