26.9 C
Kollam
Thursday, October 6, 2022
spot_img

കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കോഴിക്കോട്: കോണ്‍ഗ്രസ് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവർക്ക് നേരെ കോൺഗ്രസ്സ് ആക്രമണം. കല്ലായ് റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് മര്‍ദനമേറ്റത്.
ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആര്‍. രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖിന്‍റെ  അനുകൂലികളാണ് രഹസ്യയോഗം ചേര്‍ന്നത്. മുന്‍ ഡി.സി.സി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു യോഗം. സാജനെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മുന്‍ ഡി.സി.സി പ്രസിഡന്‍റ് രജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles