ഫറോക്ക് : വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടന്‍ കുഴി സക്കരിയ്യ അഹ്സനി, മാഷിത ദമ്പതികളുടെ മകന് സൈനി ദഹ്ലാന് (1 ) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. വീട്ടിൽ കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേല്ക്കുകയായി രുന്നു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച്ച അർധരാത്രിയോടെ മരണം സംഭവിക്കുകയായി രുന്നു. സഹോദരന് : അഹ്മദ് റസാ