26.9 C
Kollam
Tuesday, May 17, 2022
spot_img

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ്സ്റ്റേഷനു മുന്നിലിട്ടു: ഒരാൾ പിടിയിൽ

കോട്ടയം: കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനുമുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെ.ടി.ജോമോൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ മൂന്നുമണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാൻ ​ഗുണ്ടാസംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാൻ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഇസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്‍റെ അമ്മ നേരത്തേ സ്‌റ്റേഷനിലെത്തിയിരുന്നു. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles