കോട്ടയം : കോട്ടയം മെഡിക്കൽ കോളെജിൽ തീപിടുത്തം. മാലിന്യ പ്ലാന്റിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമില്ലാന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയിരിക്കുന്നത്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.മാലിന്യ പ്ലാന്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. 21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു. സമീപത്താകെ പുകനിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാന്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാൽ തീ വളരെ വേഗം പടരുകയായിരുന്നു.