കിഴക്കേകല്ലട : കൊല്ലത്തുനിന്നും കുണ്ടറ – കല്ലട – ഭരണിക്കാവ് -ചെങ്ങന്നൂർ – തിരുവല്ല – ചങ്ങനാശ്ശേരി വഴി കോട്ടയത്തേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ്പാസഞ്ചർ സർവ്വീസിന് ചിറ്റുമല ഠൗൺ റെസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊല്ലത്തുനിന്നും കോട്ടയത്തേയ്ക്കും, തിരിച്ചും മൂന്നു മണിക്കൂർ കൊണ്ട് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ചിറ്റുമലയിൽ നൽകിയ സ്വീകരണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ എ.സുനിൽ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസ്റ്റോസിയേഷൻ പ്രസിഡൻറ് എം.പി. സുഗതൻ ചിറ്റുമല അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവേൽ , പഞ്ചായത്ത് മെമ്പർ രാജുലോറൻസ് ,കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ (എ.ഐ.റ്റി.യു.സി), ജില്ലാ ജോയിൻറ് സെക്രട്ടറി കല്ലട പി. സോമൻ , സൈമൺ വർഗ്ഗീസ്, തങ്കച്ചൻ ചിറ്റുമല , ബൈജു പ്രണവം, രാജൻ, ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. ഫാസ്റ്റ് പാസഞ്ചർ പുനരാരംഭിക്കുകയും കോട്ടയം വരെ നീട്ടുകയും ചെയ്ത കെ.എസ്.ആർ.ടി.സി.യെ കിഴക്കേ കല്ലട അതിജീവനം ഗ്രാമീണ കൂട്ടായ്മ അനുമോദിച്ചു. ബൈജു പ്രണവം അധ്യക്ഷത വഹിച്ചു.
അഞ്ചാലുംമൂട്,കുണ്ടറ, കല്ലട, ഭരണിക്കാവ്, താമരക്കുളം ,ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം വഴിയാണ് കോട്ടയത്ത് എത്തിച്ചേരുക.
രാവിലെ ആറിന് കൊല്ലത്ത് നിന്നും ആരംഭിക്കുന്ന ബസ് ഒൻപതിന് കോട്ടയത്ത് എത്തിച്ചേരും.
9:30ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ബസ് 12.30ന് കൊല്ലത്ത് എത്തിച്ചേരും.
ഉച്ച കഴിഞ്ഞ് 1.15ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന സർവിസ് 4.20ന് കോട്ടയത്ത് എത്തും.
അഞ്ചിന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ബസ് എട്ടിന് കൊല്ലത്ത് സർവിസ് അവസാനിപ്പിക്കും.