27.9 C
Kollam
Saturday, October 16, 2021

കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പരിഗണിക്കാനാകില്ല: വനിതാ കമ്മീഷന്‍

കൊല്ലം: കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ വനിതാ കമ്മീഷന്‍ അദാലത്തില്‍ പരിഗണിക്കാനാകില്ലെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് അതേ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് പറഞ്ഞത്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വാദിക്കുന്നതിന് വക്കീലിെൻറ സൗജന്യ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ലഭിച്ച നിവേദനം കമ്മീഷന് കൈമാറിയതിെൻറ അടിസ്ഥാനത്തില്‍ സൗജന്യ സേവനം അനുവദിക്കാന്‍ തീരുമാനിച്ചു. റിക്രൂട്ട്‌മെൻറ് ഏജന്‍സിയില്‍ വേതനം നല്‍കുന്നില്ലെന്ന പരാതിയില്‍ സ്ഥാപന ഉടമ ഹാജരാകാത്തതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ എസ്.എച്ച്.ഒയ്ക്ക് പരാതി കൈമാറി. കമീഷന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന അദാലത്തില്‍ 57 പരാതികള്‍ ലഭിച്ചു. എട്ട് എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ മറ്റ് വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്നതിനും 45 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles