ചെന്നൈ: കൊവിഡ് വാക്സിനെടുക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തില്‍ കയറിയൊളിച്ച് 40കാരനായ യുവാവ്. പുതുച്ചേരിയിലെ വിലിയന്നൂരിലാണ് രസകരമായ സംഭവം നടന്നത്. 100 ശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള പുതുച്ചേരി സര്‍ക്കാരിന്റെ പദ്ധതി പ്രകാരം കോന്നേരിക്കുപ്പം ഗ്രാമത്തില്‍ ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടയിലാണ് യുവാവ് കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്.വാക്സിനേഷൻ നൽകാനായി ഇയാളുടെ വീട്ടിൽ എത്തിയ ആരോഗ്യ പ്രവർത്തകരെ കണ്ട യുവാവ് ഓടി മരത്തിൽ കേറുകയായിരുന്നു. തനിക്ക് വാക്സിന് നല്കണമെങ്കില് ആരോഗ്യ പ്രവര്‍ത്തകരോട് മരത്തില്‍ കയറാനും യുവാവ് ആവശ്യപെട്ടു.