28.9 C
Kollam
Saturday, July 31, 2021
spot_img

കൊവിഡ്: ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ഓരോ ദിവസവും കൊവിഡ് ബാധിക്കുന്ന താരങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ ഐപിഎല്ലിന്റെ 14ാം സീസണിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ബിബിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്സിലെ ബോളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ മാറ്റിയിരുന്നു. ഇന്നലെ നടക്കേണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരവും ബുധനാഴ്ച നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുളള മത്സരമാണ് മാറ്റിവെച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍ ബാലാജി കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് കളി മാറ്റിയത്. ചെന്നൈ താരങ്ങള്‍ക്ക് ഇനി ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെ​ഗറ്റീവ് ആയാല്‍ മാത്രമേ ചെന്നൈ താരങ്ങള്‍ക്ക് ഇനി മത്സരത്തിന് ഇറങ്ങാന്‍ സാധിക്കു.
ചെന്നൈ ടീമിനൊപ്പമുളള ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ കാശി വിശ്വനാഥ്, ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി, ബസ് ക്ലീനര്‍ എന്നിങ്ങനെ മൂന്നുപേര്‍ക്ക് ഞായറാഴ്ച നടത്തിയ പരിശോധനയുടെ അവസാന ഫലത്തിലാണ് രോ​ഗം കണ്ടെത്തിയത്. അതേസമയം ടീമിനൊപ്പമുളള മറ്റുളളവരുടെ റിസല്‍ട്ട് നെ​ഗറ്റീവാണ്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചത്തെ മത്സരത്തിന് മുമ്ബുള്ള പരീശീലനം ചെന്നൈ സൂപ്പര്‍ കിങ്സ് ടീം റദ്ദാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് നേരത്തെ രോ​ഗം ബാധിച്ചത്.
ഇന്ത്യയിലെ വലിയ രീതിയിലുളള രോ​ഗവ്യാപനം നേരത്തെ തന്നെ വിദേശ താരങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ആന്‍ഡ്രേ ടൈ,ലിയാം ലിവിങ്സ്റ്റന്‍, ആദം സാംബ,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നി താരങ്ങള്‍ ഇതെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. നേരത്തെ മഹാരാഷ്ട്ര, ഡല്‍ഹി അടക്കമുളള സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളും ലോക്ഡൗണിന് സമാനമായ അവസ്ഥ വന്നപ്പോഴും ആറ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ സീസണില്‍ മുംബൈ, ചെന്നൈ, ബം​ഗ്ളൂരു, അഹമ്മദാബാദ്, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിങ്ങനെ ആറിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുംബൈയില്‍ വെച്ച്‌ 10 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പൂര്‍ത്തിയാകുകയും ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles