28.9 C
Kollam
Saturday, July 31, 2021
spot_img

കൊവിഡല്ലാതെ മലയാളികൾക്കിടയിൽ മറ്റൊരു ദുരന്തം മദ്യം കിട്ടാനില്ലാതെ ആശുപത്രിയിൽ ചികിത്സ തേടുന്നത് നൂറുകണക്കിന് ആളുകൾ

കൊല്ലം : കൊവിഡല്ലാതെ മലയാളികൾക്കിടയിൽ മറ്റൊരു ദുരന്തം. മദ്യം കിട്ടാനില്ലാതെ ആശുപത്രിയിൽ ചികിത്സ തേടുന്നത് നൂറുകണക്കിന് ആളുകൾ വ്യാജനും വാറ്റുമിറങ്ങി ദുരന്തമുണ്ടാകാതിരിക്കാൻ കരുതലുമായി എക്‌സൈസും പൊലീസും.
അതിവേഗം അതിരൂക്ഷമായി പടർന്നു പിടിക്കുകയാണ് കൊവിഡ് രണ്ടാം തരംഗം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നു സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും അടയ്ക്കുകയും ചെയ്തു. ഇതിനുശേഷം സംസ്ഥാനത്ത് വ്യാജമദ്യവും, വാറ്റും സജീവമായിട്ടുണ്ട്. ഇത്തരത്തിൽ വാറ്റും വ്യാജമദ്യവും സജീവമായ സാഹചര്യത്തിൽ എക്‌സൈസും പൊലീസും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ മറ്റൊരു ദുരന്തം കാത്തു നിൽക്കുന്നത്.
വിദേശമദ്യ ശാലകൾ അടച്ച് ഒരാഴ്ച പിന്നിടുമ്‌ബോൾ മദ്യം ശീലമാക്കിയ മലയാളിക്ക് വിടുതൽ ലക്ഷണങ്ങൾ (വിത്ഡ്രോവൽ സിൻഡ്രം) വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ. വിവിധ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സയ്‌ക്കെത്തുന്നത്. ഇവരിൽ ഭൂരിഭാഗവും 35നും 65 നും ഇടയിൽ പ്രായമുള്ളവരാണ്.
ലോക്ക്ഡൗണിൽ പലർക്കും വീടിന് പുറത്തിറങ്ങാൻ പറ്റാതായതോടെ ഗൃഹാന്തരീക്ഷവും അസുഖകരമായിട്ടുണ്ട്. സ്ഥിരം മദ്യപാനികളിലാണ് രോഗലക്ഷണങ്ങൾ കൂടുതലായി കാണുന്നത്. മദ്യപിക്കാതാവുന്നതിന്റെ മൂന്നാം നാൾ മുതൽ രോഗം പ്രത്യക്ഷപ്പെടും. മസ്തിഷ്‌ക്കത്തെയാണ് ബാധിക്കുക. ഡെലീറിയം ട്രെമെന്റ്സ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഈ സമയത്ത് പലതരത്തിലുള്ള വിഭ്രാന്തിയാണ് ഇത്തരക്കാർ കാണിക്കുക.

കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാൻ സർക്കാർ ആലോചിച്ചിരുന്നു. ഹൈക്കോടതി ഇടപെടലോടെ ഇത് വേണ്ടെന്നു വച്ചു. ബെവ്ക്യൂ ആപ്പ് വഴി മദ്യവിതരണം തുടങ്ങിയതോടെയാണ് പ്രശ്നപരിഹാരമായത്.
*ലക്ഷണങ്ങൾ*
1. ആത്മഹത്യാ പ്രവണത
2. ശരീരമാകെ വിറയ്ക്കുക, വീഴുമെന്ന അവസ്ഥ
3. ഭക്ഷണം കഴിക്കാതാകുക
4. കുടുംബാംഗങ്ങളോട് ദേഷ്യപ്പെടുക
5. ആക്രമണോത്സുകരാകുക
6. അസ്വാഭാവിക പെരുമാറ്റം
*പ്രതിവിധി*
1. ചെറിയ പ്രശ്നമുള്ളവർക്ക് ലഹരിമോചന ചികിത്സ നൽകാം2. നിത്യ മദ്യപാനികൾക്ക് ഇത്തരം ചികിത്സ ഫലം ചെയ്യില്ല

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles