30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ വ്യാപാരികൾക്കൊരു കൈത്താങ്ങ്

ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു 

കൊല്ലം;കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായമെന്ന വണ്ണം വായ്പയും, ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിന് സ്മാർട്ട് ഫോണും നൽകുന്ന കൊല്ലുർ വിള സർവീസ് സഹകരണ ബാങ്കിന്റെ വ്യാപാരികൾക്കൊരു കൈത്താങ്ങ്, വിദ്യാർത്തികൾക്കൊരുതുണ എന്ന പദ്ധതിക്ക് തുടക്കമായി. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ്.അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പളളിമുക്ക് യൂണിറ്റിലെ വ്യാപാരികൾക്കാണ് കൈത്താങ് പദ്ധതി പ്രകാരം വായ്പ നൽകുന്നത്‌. ബാങ്കിന്റെ പരിസര പ്രദേശങ്ങളിലുള്ള സ്കുളുകളിലെ നിർധനരായ വിദ്യാർത്തികൾക്കാണ് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ നൽകിയത്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതികൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റ് പ്രസിഡന്റ് അൻസാരി, ജനറൽസെക്രട്ടറി ഷാനവാസ്, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ.നൗഷാദ്, ബി.അനൂപ് കുമാർ, അൻവറുദീൻ ചാണിയ്ക്കൽ, ഷാജിദ നിസാർ, സാദത്ത് ഹബീബ്, മണക്കാട് സലിം, ബിന്ദു മധുസൂദനൻ, സെക്രട്ടറി സാനിയാ പി.എസ്, അസി.സെക്രട്ടറി റിയാസ് എന്നിവർ സംസാരിച്ചു.

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles