26.9 C
Kollam
Monday, July 26, 2021
spot_img

കൊല്ലൂർവിള അൽ അമീൻ നഗർ റസിഡൻസ് അസോസിയേഷനിൽ റംസാൻ കിറ്റും ഹോമിയോ മരുന്നുകളുടെ വിതരണവും എം നൗഷാദ് MLA ഉൽഘാടനം നിർവഹിച്ചു

കൊല്ലൂർവിള അൽ അമീൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ബ്രൈറ്റ് സൈഫുദ്ദീന്റെ അധ്യക്ഷതയിൽ നഗറിലെ കുടുംബങ്ങളിലേക്കുള്ള പെരുന്നാൾ ആഘോഷത്തിലേക്ക് റംസാൻ കിറ്റ് വിതരണം ഇരവിപുരം എം എൽ എ എം നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധ സുരക്ഷയുടെ ഭാഗമായി ഹോമിയോ മരുന്നുകളും ചടങ്ങിൽ വിതരണം നടത്തി. കൊല്ലം കോർപറേഷൻ കൊല്ലൂർവിള,കയ്യാലക്കൽ ഡിവിഷൻ വാർഡ് കൗൺസിലർമാരായ ഹംസത്ത് ബീവി, മെഹറുന്നിസ എന്നിവർ മുഖ്യ ആശംസകൾ അറിയിച്ചു സംസാരിച്ചു. സബീർ ശിഹാബുദ്ധീൻ സ്വാഗതം പറഞ്ഞു. വിതരണ ചടങ്ങിൽ അൽ അമീൻ നഗർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ നിസാം മുസ്ലിയാർ,സി എം ഹനീഫ, അയ്യൂബ് ഖാൻ, അൻസർ കുറവന്റഴികം, തോപ്പിൽനൗഷാദ്, ഷിബു റാവുത്തർ,ബഷീർ, നൗഷാദ്,എന്നിവർ വിതരണ നേതൃത്വം നൽകി, കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുടുംബങ്ങളിൽ റംസാൻ കിറ്റ് നേരിട്ടും ഭാരവാഹികൾ എത്തിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles