കൊല്ലം;കോയിക്കൽ പാലക്കടവിലെ മാസ്റ്റർ സ്റ്റഡീസ് സെന്ററിന്റെ ഓൺലൈൻ സ്റ്റുഡിയോയിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന മൊബൈലുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ കവർന്നു. സിസിടിവി യുടെ അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ അപഹരിച്ചിട്ടുണ്ട്. കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡണ്ട് വേണു, സെക്രട്ടറി വിനോദ് ഭരതൻ ,ജോയിൻ സെക്രട്ടറി ഹാഷിം,ട്രഷറർ ഷിബു പുന്തലത്താഴം,റഫീഖ് കരിക്കോട് എന്നിവർ ആവശ്യപ്പെട്ടു
