30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലത്ത് സ്വകാര്യ ആശുപത്രിൽ ഷോക്കടിപ്പിക്കുംബിൽ; 50കാരിക്ക് 5 ലക്ഷംരൂപയുടെ ബിൽ


കൊല്ലം: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും. കൊല്ലം മെഡിറ്ററീന ആശുപത്രി ക്കെതിരെയാണ് പരാതി. ജാസ്മി എന്ന 50 കാരിക്ക് 5,10,189 രൂപയുടെ ബില്‍ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവില്‍ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ അമിത ബില്‍ ഈടാക്കി യെന്നാണ് പരാതി. ഐസിയുവില്‍ ഡോക്ടര്‍ രോഗിയെ ഒരു തവണ സന്ദര്‍ശിച്ചതിന് ഈടാക്കിയത് 2000 രൂപ വീതമാണ്. ഒരു ദിവസം രണ്ട് തവണ സന്ദര്‍ശിച്ചാല്‍ 4000 രൂപ ഈടാക്കി. പിപിഇ കിറ്റിന് പല ദിവസങ്ങളില്‍ പല തുക ഈടാക്കിയെന്നും പരാതിയില്‍ പറയുന്നുഈ മാസം ഏഴിന് ഡിസ്ചാര്‍ജായ രോഗി പണം അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ തുടരുകയാണ്. എന്നാല്‍, അമിത ഫീസ് ഈടാക്കിയിട്ടില്ലെന്ന് മെഡിറ്ററിന ആശുപത്രി അധികൃതര്‍ പറയുന്നത്. ഐസിയുവിലും വെന്‍്റിലേറ്ററിലും കിടന്ന രോഗിക്ക് ചുമത്തിയത് സ്വാഭാവികമായ നിരക്കാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. കോടതി വിധി വന്ന ശേഷമേ പണമടയ്ക്കൂ എന്ന് രോഗിയുടെ കുടുംബം നിലപാടെടുത്തു. മാധ്യമങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles