29.9 C
Kollam
Sunday, January 23, 2022
spot_img

കൊല്ലത്ത് മത്സ്യബന്ധനവള്ളം മറിഞ്ഞു : തൊഴിലാളികളെ രക്ഷപെടുത്തി

കൊല്ലം : തങ്കശ്ശേരി, വാടി എന്നിവിടങ്ങളിൽനിന്ന്‌ മീൻപിടിക്കാനായി പോയ രണ്ടുവള്ളം ആഴക്കടലിൽ മറിഞ്ഞു. ആർക്കും പരിക്കില്ല. ഇരുവള്ളങ്ങളെയും എട്ടു തൊഴിലാളികളെയും ഫിഷറീസ്‌ വകുപ്പും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന്‌ കരയ്‌ക്കെത്തിച്ചു. കരയിൽനിന്ന്‌ ഏകദേശം 35 കിലോമീറ്റർ അകലെയാണ്‌ അപകടമുണ്ടായത്‌. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മീൻപിടിക്കാൻപോയ ആഗ്‌നൽ, സെന്റ്‌ ആന്റണി എന്നീ ഫൈബർ വള്ളങ്ങളാണ്‌ രാത്രി പതിനൊന്നോടെ മറിഞ്ഞത്‌. മീൻപിടിക്കുന്നതിനിടെ വലയിൽ വഴുവഴുപ്പ്‌ അടുഞ്ഞുകൂടിയതാണ്‌ അപകടകാരണമെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കടലിൽ ഒഴുക്കുള്ളപ്പോൾ ഉണ്ടാകുന്ന പ്രതിഭാസമാണിത്‌ (നോള). ഇത്‌ വലയിൽ കൂടുതലായി കയറുകയും വള്ളം കമഴ്‌ന്നുപോകുകയു മായിരുന്നു. തുടർന്ന്‌ തൊഴിലാളികൾ വള്ളത്തിൽ പിടിച്ചുകിടന്നു. കൈവശമുണ്ടായിരുന്ന സിഗ്‌നൽ തെളിക്കുകയും അകലെയുണ്ടായി രുന്ന ഗിഫ്‌റ്റർ ഗോഡ്‌ എന്ന വള്ളക്കാരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്‌തു. ഈ ബോട്ടിലെ തൊഴിലാളികൾ ആദ്യം മൂന്ന്‌ തൊഴിലാളികളെ ശനിയാഴ്‌ച പുലർച്ചെ കരയ്‌ക്കെത്തിക്കുകയും വിവരം അധികൃതരെയും മറ്റു വള്ളക്കാരെയും അറിയിക്കുക മായിരുന്നു. തുടർന്ന്‌ ഫിഷറീസ്‌ വകുപ്പിന്റെ ബോട്ടും മറ്റൊരു ബോട്ടുമെത്തി മറ്റ്‌ തൊഴിലാളികളെയും രാവിലെ 9.30ന്‌ കരയ്‌ക്കെത്തിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികൾക്ക്‌ പ്രാഥമിക ശ്രൂശ്രൂഷ നൽകി. രണ്ടു വള്ളത്തിലെയും വല പൂർണമായും നശിച്ചു. എൻജിനും വയർലെസ്‌, യുപിഎസ്‌, മണ്ണെണ്ണ ടാങ്ക്‌ എന്നിവയ്‌ക്കും തകരാറുണ്ട്‌.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles