24.8 C
Kollam
Monday, August 15, 2022
spot_img

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടുത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം : മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. കൊല്ലം അഴീക്കലിൽ ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.  ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്‍റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഈ സമയത്ത് 9 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles