25.9 C
Kollam
Friday, January 28, 2022
spot_img

കൊല്ലത്ത് കാറിടിച്ചു പരുക്കേറ്റ സൈറ എന്ന കുതിര മരണമടഞ്ഞു

കൊല്ലം: കഴിഞ്ഞ ദിവസം കാറിടിച്ച് ഗുരുതര പരുക്കേറ്റ സൈറ എന്ന കുതിര മരിച്ചു. കരുനാഗപ്പള്ളിയിൽ വിരണ്ടോടിയ കുതിരയെ കാറിടിക്കുകയായി രുന്നു. ഇടിയിൽ കുതിരക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ദേശീയപാതയില്‍ കന്നേറ്റി പള്ളിമുക്കിലായിരുന്നു സംഭവം. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ മുഹ്‌സിന്‍റെ ഉടമസ്ഥതയിലുള്ള നാല് വയസ്സ് പ്രായമായ സൈറ എന്ന കുതിരയാണ് നട്ടെല്ലിന് ഉണ്ടായ ക്ഷതത്തെ തുടർന്ന് മരണമടഞ്ഞത്. കുതിരയെ നടത്തിക്കൊണ്ടുപോകുമ്പോള്‍ പിടിവിട്ട് ഓടുകയായിരുന്നു. എല്‍പി സ്‌കൂളിന് മുന്നില്‍ നിന്ന് ഓടിയ കുതിര കന്നേറ്റി പള്ളിമുക്കിലെ ദേശീയപാതയില്‍ പ്രവേശിച്ചു. അതിവേഗത്തില്‍ ഓടിയ കുതിരയെ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് കരുവാറ്റ സ്വദേശി ശംഭു, പിതാവ് വിജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇവര്‍ സ്റ്റാഫ് സെലക്ഷന്‍ പരീക്ഷയെഴുതാനായി പോകുകയായിരുന്നു. ഇവരെ മറ്റൊരു വാഹനത്തില്‍ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. കാറിന്‍റെ മുന്‍വശം തകര്‍ന്നു. യാത്രക്കാര്‍ക്ക് പരുക്കില്ല. ചോരയില്‍ കുളിച്ച് വീണുകിടന്ന കുതിരയെ നാട്ടുകാരും പൊലീസും ചേര്‍ന്ന കൊല്ലം ജില്ല വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles