ഓയൂർ: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാ മൂല്യത്തെ മതത്തിൻ്റെ പേര് പറഞ്ഞ് വിഭജനത്തി ലേക്ക് നയിക്കുകയാണ് ബി.ജെ.പി.ഗവണ്മെൻ്റെന്ന് സി.പി.ഐയുടെ ദേശീയ നേതാവ് കനയ്യകുമാർ. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് മുടിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെൻ്റിനെതിരെ ശക്തമായ ബദലാവുകയാണ് കേരളത്തിലെ ഇടത് പക്ഷ സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. ചാത്തന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജി.എസ്. ജയലാലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൂയപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.സി.പി.ഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു, മുൻ എം.പി.രാജേന്ദ്രൻ, എൻ.അനിരുദ്ധൻ, ഉദയഭാനു, മോഹനൻ പിള്ള, ജെസ്സി റോയി, വിശ്വനാഥൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു
Riport;Babu pooyappally
green media vision
GREEN MEDIA VISION