29 C
Kollam
Monday, June 14, 2021
spot_img

കൊല്ലത്തെ സുനാമിഫ്ലാറ്റിൽ കിറ്റുകൾ വിതരണം ചെയ്തു

കൊല്ലം : കോവിഡ് കാരണം തൊഴിലെടുക്കാൻ കഴിയാതെ സുനാമി ഫ്ലാറ്റിൽപട്ടിണിയോട് പടപൊരുതി ക്കഴിയുന്ന കുടുംബങ്ങൾക്കും ധവളക്കുഴിയിൽവെള്ളപ്പൊക്ക കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും സൗജന്യഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. സുനാമി കോളനി നിവാസികളുടെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങൾ ശ്രീ എൻ. കെ. പ്രേമചന്ദ്രൻ. എം. പി.നേരിൽ ബോധ്യപ്പെട്ടു. ഫ്ലാറ്റ് നിവാസികളുടെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനംഎം. പി.യ്ക്കു നൽകി. അടിയന്തിരമായി ഗവണ്മെന്റ് തലനടപടികൾകൈക്കൊള്ളുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൈത്താങ്ങ് ഓൺ ലൈൻ കൂട്ടായ്മ യാണ് കിറ്റുകൾ നൽകിയത്. കിറ്റുകളുടെവിതരണോത്ഘാടനം എം. പി. നിർവഹിച്ചു. കൈത്താങ്ങ് കൂട്ടായ്മ ചെയർമാൻ കൊല്ലംഷെമീർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. എസ്. അബിൻ, ബി.ശങ്കരനാരായണ പിള്ള, സജി. ഡി. ആനന്ദ്, മയ്യനാട് സുനിൽ, വിപിൻ വിക്രം,പ്രമോദ് തിലകൻ, കവിരാജൻആതിര രെഞ്ചു എന്നിവർ പങ്കെടുത്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles