24.9 C
Kollam
Wednesday, July 28, 2021
spot_img

കൊല്ലത്തെ മൊബൈൽ കടകളിലെ മോഷണം; സംഘത്തിലെ ഒരാൾ പിടിയിൽ

കൊല്ലം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും മൊബൈൽ ഫോൺ കടകൾ കേന്ദ്രീകരിച്ച് അടുത്തിടെ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. മയ്യനാട് ഉമയനല്ലൂർ പടനിലം കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ എസ്. ശരത് (24) ആണ് പിടിയിലായത്. കഴിഞ്ഞ നാലിന് പുലർച്ചേ പായിക്കട റോഡിലെ മൊബൈൽ ഷോപ്പിെൻറ ഷട്ടർ കുത്തി തുറന്ന് 10000 രൂപയും സർവീസിന് നൽകിയ മൊബൈലും കവർന്ന  മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രതി. മോഷണത്തിന് ശേഷം പ്രതികളെ സംബന്ധിച്ച സൂചന  ലഭിച്ചെന്ന് മനസിലാക്കിയ സംഘം എറണാകുളത്തേക്ക് രക്ഷപ്പെട്ടു. പ്രതികളുടെ വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തിൽ സംഘാംഗം ആയ ശരത്ത് എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് സംഘം  കടവന്ത്രയിൽ നിന്ന് പിടികൂടുകയായിരുന്നു. പരവൂരിലടക്കം സംഘം നടത്തിയ മോഷണങ്ങൾ ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ദിൽജിത്ത്, ജയലാൽ, സി.പി.ഒമാരായ സുനിൽ, അനിൽ, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles