സുദീർഘമായ ചരിത്രമുള്ള കേരളത്തിലെ കോട്ടകളിൽ ഒന്നാണ് സെന്റ് തോമസ് കോട്ട എന്ന തങ്കശ്ശേരി കോട്ട. ഡച്ച് കോട്ടയുടെ ഇടിഞ്ഞു വീഴാറായ ചുമരുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇപ്പോഴിത് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ്.
1503 ൽ കൊല്ലവുമായി കച്ചവടം നടത്തുവാനുള്ള കൊല്ലം റാണിയുടെ അഭ്യർത്ഥനയോട് കൂടിയാണ് പോർട്ടുഗീസുകാർ കൊല്ലത്ത് എത്തുന്നത്. 1552 ൽ റൊഡ്രിഗ്സ് എന്ന പോർട്ടുഗീസ് ഉദ്യോഗസ്ഥൻ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശ്ശാല പുതുക്കി പണിയുവാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഇതിന്റെ മറവിൽ അവർ ഒരു കോട്ടതന്നെ നിർമ്മിക്കുകയാണ് ചെയ്തത്. 1659 ഡിസംബർ 29 ന് ഡച്ചുകാർ കൊല്ലത്ത് എത്തുകയും തങ്കശ്ശേരി കോട്ട പിടിച്ചടക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. 1669 ൽ ഡച്ചുകാർ തങ്കശ്ശേരികോട്ട പുനർ നിർമിച്ചു. 1741 ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ ഡച്ചുകാർ ഇവിടെനിന്നും പിന്മാറുകയും 1742 ൽ തങ്കശ്ശേരി കോട്ട, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ആധിപത്യത്തിലാവു കയും ചെയ്തു.

1500 -കളില്‍ യൂറോപ്യന്മാര് വിഭവങ്ങള്‍ തേടി ലോകം മൊത്തം സഞ്ചരിച്ച് തുടങ്ങിയ കാലമായിരുന്നു. ഈ കാലത്ത് തന്നെ കച്ചവടത്തിന് കേരളത്തിലേക്ക് യൂറോപ്യന്മാരെ ക്ഷണിച്ച ഒരു കൊച്ചു രാജ്യം കേരളത്തിലുണ്ടായിരുന്നു. 1516 സെപ്തംബറില്‍ പോര്ച്ച്ഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടു. കൊല്ലത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന ഒന്നായി ആ കരാര്‍ മാറി. കാരാറിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് ഒരു പണ്ടിക ശാല നിര്‍മ്മിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് റാണി അനുമതി കൊടുത്തു. പണ്ടികശാലയ്ക്കാണ് അനുമതി ലഭിച്ചതെങ്കിലും രണ്ട് വര്‍ഷം കൊണ്ട് പോര്‍ച്ചുഗീസുകാര്‍ പടുത്തുയര്‍ത്തിയത് ഒരു കോട്ടയ്ക്ക് സമാനമായ കെട്ടിടമായിരുന്നു. പിന്നീട് കൊല്ലം റാണി വ്യാപാരകരാര്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പണ്ടികശാലയെ പോര്‍ച്ചുഗീസുകാര്‍ ഒത്ത ഒരു കോട്ടയായി രൂപാന്തരപ്പെടുത്തി.
തെക്കൻ കേരളത്തിലെ രാജാക്കന്മാരുമായി കരാർ ഉണ്ടാക്കാനായി നിയുക്തനായ ഡച്ച് ചീഫ് ഡയറക്ടർ ന്യൂഹാഫ് തങ്കശ്ശേരി കോട്ടയുടെ കേടുപാടുകൾ തീർക്കാൻ ശ്രമം നടത്തി. 1552-ൽ ഹെക്ടർ ഡിലാകാസയാണ് ഈ കോട്ട പണിതതെന്ന് ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്