26.7 C
Kollam
Sunday, June 26, 2022
spot_img

തങ്കശ്ശേരി വിളക്കുമാടം സന്ദർശകർക്കായി തുറന്നു കൊടുത്തു 

രണ്ടു വർഷത്തിലേറെ നീണ്ട അടച്ചിടൽ അവസാനിപ്പിച്ചാണ്  സഞ്ചാരികൾക്കായി വിളക്കുമാടം തുറന്നു നൽകിയത് തിങ്കൾ ഒഴികെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനാനുമതി. കൊല്ലത്തിന്റെ മുഖമുദ്രയായ തങ്കശ്ശേരി വിളക്കുമാടത്തിൽ ധാരാളം     സന്ദർശകർ എത്തി തുടങ്ങി തിങ്കൾ ഒഴികെ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനാനുമതി. പാനീയങ്ങൾ, ലഘുഭക്ഷണം എന്നിവയുടെ കിയോസ്ക്കും ഇവിടെ  പ്രവർത്തനം ആരംഭിച്ചു .കോവിഡ് വ്യാപനത്തെത്തുടർന്നു 2020 മാർച്ച് 10ന് ആണ് വിളക്കുമാടത്തിൽ സന്ദർശകർക്ക് പ്രവേശനം വിലക്കി അടച്ചിട്ടത് മറ്റെല്ലാ വിനോദ സഞ്ചാര    മേഖലകളും തുറന്നു കൊടുത്തെങ്കിലും ലൈറ്റ് ഹൗസിൽ പ്രവേശനം അനുവദിച്ചിരുന്നില്ല . ദിവസവും ലൈറ്റ് ഹൗസ് കാണാനെത്തുന്നവർ  നിരാശരായി  മടങ്ങിപ്പോകുന്ന അവസ്ഥയായിരുന്നു   

 
1902ൽ ആണ് തങ്കശ്ശേരി വിളക്കുമാടം നിർമിച്ചത്. 41 മീറ്റർ (144 അടി ഉയരം) ഉയരമുണ്ട്. തങ്കശ്ശേരി വിളക്കുമാടത്തിന് പിരിയൻ ഗോവണി കയറിയാണു മുകളിൽ എത്തേണ്ടത്. ഇതിന് 193 പടികളുണ്ട്. ഗോവണി കയറുന്നത് ഒഴിവാക്കുന്നതിനു ലിഫ്റ്റ് സൗകര്യം ഇപ്പോൾ നിലവിലുണ്ട്. കൊല്ലം അഴീക്കലിൽ വിളക്കുമാടം നിർമിക്കുന്നതു വരെ കേരളത്തിലെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസ് തങ്കശ്ശേരിയിൽ ആയിരുന്നു. മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 12 വയസ്സ് വരെയുള്ളവർക്കും 60 വയസ്സിൽ കൂടുതൽ ഉള്ളവർക്കും 10 രൂപയാണ് പ്രവേശന നിരക്ക്.മറ്റുള്ളവർക്ക് 20 രൂപയും ഏതായാലും കൊല്ലത്തിന്റെ ചരിത്ര വിസ്മയങ്ങളിൽ ഒന്നായ തങ്കശ്ശേരി വിളക്കുമാടം കാണാൻ സഞ്ചാരികളുടെ തിരക്കാണ് 

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles