30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലം AVM ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ടെന്നീസ് ജോസഫിന് സംഗീതാഞ്ജലി



കൊല്ലം:മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കൊല്ലം എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഗീത ഗ്രൂപ്പുകളിലെ ഗായകന്മാർ അവതരിപ്പിച്ച സംഗീതാഞ്‌ജലി ഏറെ ഹൃദ്യമായി. മലയാള ചലച്ചിത്രത്ത രംഗത്ത് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ടെന്നീസ് ജോസഫ് മികവുറ്റ കഥകകളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകരെ ഹരം കൊള്ളിച്ച കുടുംബചിത്രങ്ങൾ അണിയിച്ചൊരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു കാലയവനിയ്ക്കുള്ളിൽ മറഞ്ഞു പോയ ടെന്നീസ് ജോസഫിന് എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ്ബ് കേരള അഡ്മിൻ ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ ആദരാഞ്ജലികൾ അർപ്പിച്ച പരിപാടിയിൽ വിവിധ സംഗീത ഗ്രൂപ്പുകളിലെ ഗായകർ അവതരിപ്പിച്ച സംഗീതാഞ്‌ജലി പരിപാടിയിൽ എ. വി. എം. കോട്ടയം നിഷ റഹിം ഡെന്നിസ് ജോസഫ് പ്രത്യേക സിനിമ വിശേഷം അവതരിപ്പിച്ചു. എ വി എം ഫൗണ്ടേഷൻ മ്യൂസിക് ക്ലബ് ജില്ലാ അഡ്മിൻമാരായ കൊല്ലം ഹാരിസ്,എറണാകുളം സിൽവി വിജയൻ, ,തലശ്ശേരി സിദ്ദിഖ്ഉമർ, ഷാജഹാൻ മസ്കറ്റ് കാസർഗോഡ് മേഴ്‌സി അനുശോചന സന്ദേശം അറിയിച്ചു.
എ വി എം ഫൌണ്ടേഷൻ മ്യൂസിക് ക്ലബ് ഗായകരായ കെ.പി. ആന്റണി,
ഷൈല കൊട്ടിയം , മഞ്ജു പാലത്തറ , ബൈജു കുളത്തുപ്പുഴ, റാണിഅയത്തിൽ , മാനുവൽ കുരീപുഴ , തസ്‌ലീന പള്ളിമുക്ക് , ജോസ് കുരീപുഴ, സജിനി ഉമയനല്ലൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം കോർഡിനേറ്ററും ആലപ്പുഴ എഫ് എം റേഡിയോ അവതാരകനുമായ സിയാദ് നന്ദി പറഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles