കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 30നു രാവിലെ 5.15ന് ആരംഭിക്കുന്ന വാഗമൺ ഉല്ലാസയാത്ര ബുക്കിങ് ആരംഭിച്ചു. കൊട്ടാരക്കര, അടൂർ, പത്തനം തിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ വഴി വാഗമൺ എത്തുന്നു. തുടർന്ന്, അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി, ചെറുതോണി ഡാമുകൾ കണ്ടു കല്ലാർകുട്ടി വ്യൂ പോയിന്റ്, വെള്ള തൂവൽ, ആനച്ചാൽ വഴി ആദ്യദിനം മൂന്നാറിൽ യാത്ര അവസാനിക്കും
അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിങ് പോയിന്റ്സ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ചു വൈകിട്ട് 6നു മൂന്നാറിൽ എത്തുകയും രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം കൊട്ടാരക്കര വഴി പുലർച്ചെ 2നു കൊല്ലത്തു തിരിച്ചെ ത്തും. ബുക്കിങ് തുക 1150 രൂപ. ഭക്ഷണം, സന്ദർശന സ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ). 8921950903, 9496675635