(കൊല്ലം രുചി)
കൊല്ലം :എട്ട് മുടികളുള്ള അഷ്ടമുടിക്കായലിന്റെ കരിമീൻ വിദേശത്തും സ്വദേശത്തും പ്രശസ്തമാണ്. കൊല്ലം കാണാൻ എത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ടവിഭവം. അഷ്ടമുടിക്കായലിന്റെ കിഴക്കേ ഭാഗത്താണ് കാഞ്ഞിരോട്ട് കായൽ അഷ്ടമുടിക്കായലിന്റെഏറ്റവും ആഴമുള്ള ഭാഗമാണ് കുണ്ടറയുടെ ഭാഗമായ കാഞ്ഞിരോട് കായൽ. അഷ്ടമുടിക്കായലിനെ കരിമീന്‍ രുചിയുണ്ടെങ്കിലും അതിലേറെ രുചിയുണ്ട് കാഞ്ഞിരോട്ഭാഗത്തെ കരിമീന്‍ അതിന് കാരണം ആ ഭാഗത്തെ കായലിന്റെ ആഴവും പ്രത്യോകതരത്തിലുള്ള ചെളിയുമാണ്. ഇവിടുത്തെ കരിമീൻ വിനോദ സഞ്ചാര മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പ്രധാന വിഭവമാണ് ഇവിടെ നിന്നും ലഭിക്കുന്ന കൊഞ്ചും ഞണ്ടും പ്രസിദ്ധമാണ്. അഷ്ടമുടിക്കായലിൽ നിന്ന് ലഭിക്കുന്ന അസാധാരണ വലിപ്പമുള്ള കൊഞ്ച് അതീവ രുചികരമാണ് കരിക്കിൻ വെള്ളത്തിൽ ഞണ്ടിനെ പുഴുങ്ങിയാൽ രുചി കേമം എന്നാണത്രെ ഇവിടുത്തുകാർ പറയുന്നത് ഏതായാലും കൊല്ലത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ നിലനിൽപ്പിന്റെ വിജയം തന്നെ അഷ്ടമുടിക്കായലിലെയും കാഞ്ഞിരോട്ട് കായലിലെയും മത്സ്യവിഭവങ്ങളുടെ രുചി തന്നെ എന്നു പറയാം
Green Media Vision Tasty fish Review
ReplyForward |