കൊല്ലം റഡ്ക്രോസ് ഹാളിൽ കൂടിയ കമ്മിറ്റിയിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, പുതിയ അംഗത്വം, ഓഫീസ് സംബന്ധമായ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ചൈത്രം സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിലാണ് പുതിയ തീരുമാനങ്ങളെടുത്തത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുക, ഓൺലൈൻ രംഗത്തുള്ളവരെ ക്ലബ്ബിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങൾ കൈക്കൊള്ളുക, മികച്ച പത്രപ്രവർത്തകരെ വാർത്തെടുക്കുക തുടങ്ങിയ വിഷയങ്ങൾ കമ്മിറ്റിയിൽ ചർച്ച ചെയ്തു.

നിലവിലെ ക്ലബ്ബ് ഭാരവാഹികൾക്കുള്ള ID കാർഡ് വിതരണം രക്ഷാധികാരി ജോർജ്ജ് F സേവിയർ വലിയ വീട് നിർവ്വഹിച്ചു. ഇന്ന് ചേർന്ന കമ്മിറ്റിയിൽ 10 ഓളം പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകാൻ തീരുമനിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സഹായങ്ങൾ നൽകുന്നതിനായി ക്ലബ്ബിന്റെ പേര് പതിച്ച പേപ്പർ ബാഗ്, കവർ എന്നിവ പുറത്തിറക്കിയതായി ക്ലബ്ബ് സെക്രട്ടറി KC ഷിബു അറിയിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിജു കിഴക്കനേല, ജോയിന്റ് സെക്രട്ടറി സാബു എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു സംസാരിച്ചു.