26.9 C
Kollam
Monday, July 26, 2021
spot_img

കൊല്ലം  ബൈപ്പാസിൽ  ടോൾപിരിവിനെ തുടർന്ന് സംഘർഷം 

ടോൾ പ്ലാസയിൽ  യുവജന സംഘടനകളുടെ പ്രതിഷേധം 

കൊല്ലം; ടോൾ  പിരിവ് ഇന്ന് ആരംഭിച്ച കൊല്ലം ബൈപ്പാസില്‍  സംഘർഷം രാവിലെ ടോൾ   പിരിവ്  തുടങ്ങാൻ  ടോൾപ്ലാസയുടെ  ജീവനക്കാർ  എത്തിയതോടെ  പ്രതിഷേധവുമായി യുവജന സംഘടനകളും  രംഗത്തെത്തി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. രാവിലെതന്നെ പോലീസ്  എത്തി  പ്രവർത്തകരെ നീക്കം ചെയ്യാൻ  ശ്രമിച്ചെങ്കിലും  നടന്നില്ല  പോലീസുമായി  പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി   രാവിലെ   എട്ടു മണിക്ക്   ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. ജീവനക്കാര്‍ പൂജ ചടങ്ങ് ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാത്രങ്ങള്‍ നശിപ്പിച്ച് പൂജ തടസപ്പെടുത്തി. ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധിച്ചു. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി.പ്രതിഷേധം ഇപ്പോഴും തുടരുകയാണ് 

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles