27.9 C
Kollam
Sunday, June 26, 2022
spot_img

കൊല്ലംബാറിലെ പ്രമുഖ സീനിയർ അഭിഭാഷകൻ അഡ്വ:ജോർജ് മാത്യൂസ് നിര്യാതനായി

കൊല്ലം ബാറിലെ പ്രമുഖ സീനിയർ അഭിഭാഷകൻ, കുണ്ടറ, പറമ്പിൽ വീട്ടിൽ അഡ്വ ജോർജ് മാത്യൂസ് (86) നിര്യാതനായി. കുണ്ടറ പറമ്പിൽ വീട്ടിൽ പരേതരായ പി.ജി.മാത്യുവിൻ്റേയും കുഞ്ഞമ്മ മാത്യുവിൻ്റേയും മകനാണ്. സിവിൽ ലേബർ കേസുകളിൽ പ്രാഗൽഭ്യം തെളിയിച്ച അദ്ദേഹം 1966 ൽ കൊല്ലം കോടതികളിൽ പ്രമുഖ അഭിഭാഷകൻ അഡ്വ പി.എ.ജോർജിൻ്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. മാർത്തോമ സഭ, ഓർത്തഡോക്സ് സഭ, കൊല്ലം കത്തോലിക്ക രൂപത മുതലായ ക്രിസ്ത്യൻ സഭകളുടെ നിയമോപദേശകനായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിൻ്റെ നിയമോപദേശകനാണ്. കൊല്ലം സി.എസ്.ഐ ചർച്ചിൻ്റെ റിസീവർ ആയിരുന്നു. റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ, കെ.എസ്.എഫ്.ഇ, ഓയിൽ പാം ഇൻഡ്യ, കാഷ്യു കോർപ്പറേഷൻ, ഇന്തൃൻ ഓയിൽ കോർപ്പറേഷൻ, സൗത്ത് ഇൻഡ്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യ, ഓച്ചിറ പരബ്രഹ്മക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം, ഉളിയക്കോവിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം എന്നിവയുടെ നിയമോപദേശകനായിരുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഇന്ത്യൻ കരാർ നിയമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രഗൽഭരായ ജുഡീഷ്യൽ ഓഫീസർമാരും അഭിഭാഷകരുമടങ്ങുന്ന വലിയ ശിഷ്യ സമ്പത്തിൻ്റെ ഉടമയായിരുന്നു. തേവലക്കര പൈനവിളയിൽ കുടുംബാംഗമായ, മേരിക്കുട്ടി (റിട്ട അധ്യാപിക, മാർത്തോമ ഹൈസ്കൂൾ, കുണ്ടറ ) ഭാര്യയാണ്. അഡ്വ: സാജു ജോർജ്, പരേതനായ സാബു ജോർജ് എന്നിവർ മക്കളാണ്. അഡ്വ: ശില്പ ഉമ്മൻ മരുമകളാണ്. ചെറുമക്കൾ: ജോയൽ ജോർജ്, ഷോബൽ ജോർജ്. കുണ്ടറ തടത്തിൽ പരേതയായ ഗ്രേസിയും ഡോ അന്നമ്മ മാത്യുവും സഹോദരങ്ങളാണ്. കൊല്ലം കളക്ടറേറ്റിന് സമീപമുള്ള അദ്ദേഹത്തിൻ്റെ ഓഫീസിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു  തുടർന്ന് കുണ്ടറയിലെ കുടുംബവീട്ടിൽ എത്തിച്ചശേഷം 3 മണിക്ക് കുണ്ടറ ശാലോം മാർത്തോമപളളിയിൽ സംസ്കാരം 

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles