27.9 C
Kollam
Saturday, October 16, 2021

കൊല്ലം ബാബുവിന്റെ വേര്‍പാടില്‍ ദുഃഖം പങ്കിട്ട് മന്ത്രി കെ.എന്‍.ബാലഗോപാല്‍

കൊല്ലം : സാംസ്‌കാരിക കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കി കടന്നുപോയ വലിയ കലാകാരനാണ് കൊല്ലം ബാബു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അനുസ്മരിച്ചു. കഥാപ്രസംഗ കലയില്‍ വേറിട്ട ശബ്ദമായി തിളങ്ങിയ കൊല്ലം ബാബു നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഒട്ടേറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയാണ് മലയാളി മനസ്സുകളില്‍ ഇടം നേടിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു.കൊല്ലം ബാബുവിന് അന്ത്യോപചാരം അര്‍പ്പിച്ച് നാട്കഥാപ്രസംഗ-നാടക മേഖലകളിലെ കൊല്ലത്തിന്റെ ശബ്ദമായിരുന്ന കൊല്ലം ബാബുവിന് നാട് അന്ത്യോപചാരം അര്‍പ്പിച്ചു. ചവറ തെക്കുംഭാഗത്തെ വീട്ടു വളപ്പിലാണ് സംസ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി എ. ഡി. എം എന്‍. സാജിതാ ബീഗം പുഷ്പചക്രം സമര്‍പിച്ചു.മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, തഹസില്‍ദാര്‍ ഷിബു പോള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles