Home Latest NewsNews കൊല്ലം പെരുമ്പുഴയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം പെരുമ്പുഴയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

by Green Media Vision

Green Media vision

പെരുമ്പുഴയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് വെളിയം സ്വദേശികളായരണ്ട് പേർ മരിച്ചു.
ഓയൂർ:   പെരുമ്പുഴയിൽ കുടുംബം സഞ്ചരിച്ചിരുന്ന  ഓട്ടോറിക്ഷ മാരുതി ഓൾട്ടൊ  കാറുമായി കുട്ടി ഇടിച്ചു രണ്ട് പേർ മരിച്ചു. നാല് പേരു നില ഗുരുതരം.ഓട്ടോ ഡ്രൈവർ,വെളിയം, കലയക്കോട്, റോഡ് വിള പുത്തൻവീട്ടിൽ,നാസർ (50)വെളിയം അലി മുക്ക് കോളനിയിൽ തോട്ടത്തിൽ കൊച്ചു വിളവീട്ടിൽ ഗിരീഷിൻ്റെയും മഞ്ജുവിൻ്റെയും മകൾ ഗ്രീഷ്മ( 7)എന്നിവരാണ്  മരിച്ചത്.ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നഗ്രീഷ്മയുടെ സഹോദരി ഗംഗ (13) മുത്തശ്ശി രാജമ്മ (63) ഇവരുടെ ബന്ധു ഓമന (60) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറും കുട്ടിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. (ഞായർ) രാവിലെ  പതിനൊന്നരയോടെ പെരുമ്പുഴഷാപ്പ് മുക്കിലായിരുന്നു സംഭവം. ഓച്ചിറക്ഷേത്രത്തിൽ ദർശനത്തിന്പോകാനായി അലിമുക്ക് സ്വദേശി നാസറിന്റെ ഓട്ടോറിക്ഷയിൽ പോകുംവഴിപെരുമ്പുഴഷാപ്പ് മുക്കിൽ വച്ച് എതിർദിശയിൽ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.കുണ്ടറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മരിച്ച നാസറിൻ്റെ ഭാര്യ: മുംതാസ്.മക്കൾ: നജ്മ ,ഫാത്തിമ.മരുമകൻ: ആഷിം.

.
Green Media vision News

You may also like

Leave a Comment