കൊല്ലം നഗരത്തിൽ മോഷണം നഗരഹൃദയത്തിലെ ക്വയ്ലോൺ സ്പോർട്ട്സ് ലാൻഡിൽ ഇന്നലെരാത്രിയിലാണ് മോഷണം നടന്നത് നഗരത്തിൽ തന്നെ അൻപത് വർഷങ്ങൾക്കപ്പുറം പാരമ്പര്യമുള്ള കടയാണ് ക്വയ്ലോൺ സ്പോർട്സ് ലാൻഡ് ഇന്നുരാവിലെ കടയിൽ ബാറ്റ് വാങ്ങാനെത്തിയ രണ്ടുപേർ കടയുടെ മുകളിലത്തെ നില തുറന്നു കിടക്കുന്നത് കണ്ടു ഉടമസ്ഥനായ ഹാഷിം ഷായെ വിവരം അറിയിക്കുകയായിരുന്നു .ഹാഷിം ഷാ എത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത് . രണ്ടാമത്തെ നിലയുടെ ഗ്ലാസ് ഇളക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത് . ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണവും ,കടയിലെ സാധനങ്ങളും മോഷണം പോയതായി സ്ഥിരീകരിച്ചു .കടമുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു .കൊല്ലം ചിന്നക്കട ക്ളോക്ക് ടവറിനു മുന്നിലുള്ള പ്രധാന കടയിൽ മോഷണം നടന്നത് വ്യാപാരികളെ ഞെട്ടിച്ചിരിക്കുകയാണ് .ലോക് ഡൗൺ കാലമായതിനാൽ നഗരം വിജനമാകുന്നതിനൊപ്പം നഗരത്തിലെ ഹൈമാക്സ് ലൈറ്റ് ഏറെനാളായി കത്താത്തതും നഗര ഹൃദയം സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാണെന്നുള്ളതും മോഷ്ടാക്കൾക്ക് പോലീസിനെ വെട്ടിച്ചു നഗരത്തിൽ എന്തും ചെയ്യാമെന്ന അവസ്ഥവന്നിരിക്കുകയാണ് കടകൾ അടച്ചിടുന്നതിനൊപ്പം അടഞ്ഞുകിടക്കുന്ന കടകളിൽ മോഷണം കൂടി ആയപ്പോൾ വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുകയാണ് കടയുടമയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമഭദ്രൻ പറഞ്ഞു ഈസ്റ്റ്പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി നഗരത്തിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ച്പിമോഷ്ടാക്കളെ ടികൂടാൻ ആകുമെന്നാണ് പോലീസിന്റെ നിഗമനം