30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലം നഗരത്തിൽ വ്യാപാരികളുടെ പ്രതിക്ഷേധം

കൊല്ലം : കോഴിക്കോട് നഗരത്തിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിക്ഷേധ റാലി നടത്തി തുടർന്ന് വ്യാപാരാഭവന് മുന്നിൽ പ്രതിക്ഷേധ യോഗം കൂടുകയും ചെയ്തു. പ്രതിക്ഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ ഉത്ഘാടനം ചെയ്തു. നഗരത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും . വ്യാപാരികൾക്കെതിരെ പൊലീസ് കാണിക്കുന്ന അതിക്രമം ഇനി വ്യാപാരികൾ സഹിക്കില്ലെന്നും ഒറ്റക്കെട്ടായി വ്യാപാരികൾ ഇതിനെ ചെറുക്കുമെന്നും സഹനത്തിന്റെ അവസാനഘട്ടത്തിലാണ് വ്യാപാരികളെന്നും , ഇപ്പോൾ നടക്കുന്നത് പൊലീസ് രാജ് ആണെന്നും ഇനിയും തുടർന്നാൽ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും ഗോപകുമാർ പറഞ്ഞു . ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ കെ രാമദദ്രൻ . ബീ രാജീവ്, സെക്രട്ടറിമാരായ എ.അൻസാരി എസ് രമേശ് കുമാർ (ടിഎം എസ് മണി ) നേതാജി ബി രാജേന്ദ്രൻ , പൂജാ ഷിഹാബുദീൻ , യൂത്ത് വിംഗ് മുഹമ്മദ് ഹുസൈൻ . അനിതാ തമ്പാൻ , മേരി റോയി, സജിത, ഷീജ പോളയത്തോട് എന്നിവർ സംസാരിച്ചു

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles