27.9 C
Kollam
Saturday, October 16, 2021

കൊല്ലം തുറമുഖത്തേക്ക് ചരക്ക് കപ്പല്‍ സര്‍വിസിന് പച്ചക്കൊടി

കൊല്ലം: തുറമുഖത്തേക്ക് സ്ഥിരമായി ചരക്കുകപ്പല്‍ സര്‍വിസിന്​ വഴിയൊരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ഫ്രെയിറ്റ് കോറിഡോര്‍ തീരദേശ സര്‍വിസിന്‍െറ ഭാഗമായി ഉടന്‍ ചരക്ക് കപ്പലെത്തും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയോ കൊല്ലത്തേക്ക് സ്ഥിരമായി സര്‍വിസ് നടത്തും. കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാരിടൈം ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊല്ലത്തേക്ക് സ്ഥിരമായി ചരക്കെത്തിക്കുന്ന വ്യവസായികളും വ്യാപാരികളും പൊതുമേഖല സ്ഥാപനങ്ങളും അനുകൂലമായ നിലപാട് സ്വീകരിച്ചു. സ്ഥിരമായി സര്‍വിസ് ഉണ്ടെങ്കില്‍ കൊച്ചിയില്‍നിന്ന് കൊല്ലത്തേക്ക് കപ്പല്‍ മാര്‍ഗം ചരക്കെത്തിക്കാന്‍ തയാറാണെന്ന് കെ.എം.എം.എല്‍, കാഷ്യു കോര്‍പറേഷന്‍ അധികൃതര്‍, സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ എന്നിവര്‍ അറിയിച്ചു. ഗുജറാത്തില്‍നിന്ന് നേരിട്ട് കൊല്ലത്തേക്ക് ടൈല്‍സ് കൊണ്ടുവരാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട ടൈല്‍സ് വ്യവസായികളും കൊച്ചി- കൊല്ലം സര്‍വസിനെ അനുകൂലിച്ചു.

കപ്പല്‍ സര്‍വിസ് ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ വ്യവസായികളെ നേരില്‍ കണ്ട് ചരക്കുറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടത്തും. തീരദേശ കപ്പല്‍ സര്‍വിസ് പ്രോത്സാഹിപ്പിക്കുന്നതിന്​ സര്‍ക്കാര്‍ കപ്പല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക ഇന്‍സന്‍െറീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍െറ ഒരു പങ്ക് ചരക്ക് ഇറക്കുന്നതിനുള്ള കൂലിയില്‍ കുറയ്ക്കാനും ആലോചനയുണ്ട്. ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ട്രേഡ് മീറ്റ് നടത്തും.

ഇവിടങ്ങളില്‍ ടൈല്‍സ്, കശുവണ്ടി, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ വ്യവസായം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍നിന്ന് ചരക്ക് കൊല്ലത്ത് എത്തിച്ചശേഷം മറ്റ് ജില്ലകളിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുകയാണ് ലക്ഷ്യം. എം. മുകേഷ് എം.എല്‍.എ, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു, പോര്‍ട്ട് ഓഫിസര്‍ എബ്രഹാം കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles