30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലം ജില്ലയിൽ കള്ളൻമാരുടെ ആറാട്ട്; അന്തംവിട്ടു പോലീസ്‌

കൊല്ലം: കൊല്ലം ജില്ലയിൽ ലോക് ഡൗൺ മൂലമുള്ള കടയടവുകൾ ആഘോഷിക്കുന്നത്   കള്ളൻമ്മാർ തന്നെയാണ് ചിന്നക്കടയിൽ തുടങ്ങി ഇരവിപുരം ,മയ്യനാട് ,കരുനാഗപ്പള്ളി  വരെ നീളുന്നു കള്ളൻമ്മാരുടെ മോഷണ പരമ്പര   ഇപ്പോൾ കിഴക്കൻ മേഖലയിൽ കൂടി  മോഷണം വ്യാപിപ്പിചിരിക്കുകയാണ് മോഷണ സംഘങ്ങൾ  രണ്ടുമാസമായി ആരംഭിച്ച മോഷണ പരമ്പര ജില്ലയിലെമ്പാടും തുടരുകയാണ്. ചിന്നക്കടയിലും, ഇരവിപുരത്തും, പരവൂരും, മോഷണം നടത്തിയവരായിരിക്കാം കിഴക്കൻ മലയോര മേഖലയിലും മോഷണത്തിന് തുടക്കമിട്ടിരിക്കുന്നത്

ചില കള്ളൻമാരുടെ   നീക്കം  ബുദ്ധിപരമായാണ് സി സി ടി വി ക്യാമറകളിൽ  മുഖം പതിയാതെയാണ് മോഷണം അഞ്ചലിൽ  ആൾ താമസം ഇല്ലാത്ത രണ്ട് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടു. കൊല്ലം വാളകം പൊടിയാട്ട് വിള ഷിബു മന്ദിരത്തിൽ ഷിബു ജോർജ്ജ് , തോട്ടിങ്കര പുത്തൻ വീട്ടിൽ സുജ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഷിബുവും കുടുംബവും വിദേശത്താണ് താമസം.
ടാപ്പിംഗ് തൊഴിലാളിയായ ഒരാളാണ് ഷിബുവിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കി വരുന്നത് രാവിലെ ജോലിക്കെത്തിയ തൊഴിലാളിയാണ് വീട്ടിലെ സിസിടിവി ക്യാമറ ദിശ മാറിയിരിക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോള്‍ വീടിൻറെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയും അലമാരകളും മേശകളും കുത്തിതുറന്ന നിലയിലായിരുന്നു.അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം വരുന്ന സ്വർണ്ണവും മോഷ്ടാക്കള്‍കവർന്നു. അയൽവീട്ടിലും മോഷണം നടന്നു. കുടുംബ വീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിൻറെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് വീട്ടുടമ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ എല്ലാ മുറികളുടെയും കതകുകൾ തുറന്ന നിലയിലും അലമാരകൾ വാരിവലിച്ചിട്ട നിലയിലുമായിരിന്നു. പോലീസ് എത്തി ഇവിടെയും തെളിവെടുപ്പ് നടത്തി. ഹെൽമറ്റ് ധരിച്ചെത്തിയ മേഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.കുറെ നാളുകളായി ആൾതാമസമില്ലാത്ത വീടുകളിൽ താമസമാക്കിയ കള്ളൻ മാരുമുണ്ട്

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles