27.9 C
Kollam
Saturday, October 16, 2021

പൂയപ്പള്ളി ഓയൂർ ഓട്ടുമല പാറക്വാറിയിൽ സംഘർഷം

വീഡിയോ ലിങ്ക്………………………https://fb.watch/8aGabYvJkK/

ഓയൂർ : ചൊവാഴ്ച്ച രാത്രിമുതൽ വീണ്ടും പാറക്കോറിയിൽ പ്രാദേശികലോറികൾക്ക് പാറ നല്കാത്തതിന്റെ പേരിൽ യൂണിയനുകളും ലോറി ഡ്രൈവർമ്മാരും പാറക്വാറിഉടമകളും തമ്മിലുണ്ടായ പ്രശ്ങ്ങൾ വീണ്ടും വഷളാവുകയായിരുന്നു പ്രദേശത്തെ ലോറികൾക്ക് പാറ നൽകാത്തതാണ് പ്രശനങ്ങൾക്കു തുടക്കം . പ്രാദേശിക ലോറികൾ മുന്നൂറുരൂപ കുറച്ചു നൽകുന്നതാണ് പാറനൽകാൻ ഉടമകൾ വിസമ്മതിക്കുന്നത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് പ്രാദേശികമായി പാറ നൽകണമെന്ന് ബി എം എസ് യൂണിയൻ ആവശ്യപ്പെടുകയും ക്വാറിഉടമ ഇരുപത്തിഒൻപതാംതീയതിവരെ സാവകാശം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശനങ്ങൾക്കുതുടക്കം. തർക്കത്തെ തുടർന്ന് പാറക്കോറിയിൽ കൊണ്ടുവന്ന ഹിറ്റാച്ചി ജനവാസമേഖലയിലെ പഞ്ചായത്ത് റോഡിന്റെ നടുവിൽ ഉപേഷിച്ചതിനെ തുടർന്ന് സമീപവാസികളുടെ യാത്രയും തടസ്സപെട്ടു

സർക്കാർ നിചയിച്ചിരുന്ന അളവിൽ കൂടുതൽ പാറഖനനം നടത്തിയതിന് താലൂക്കിൽ നിന്നും  മൈനിങ് ജിയോളജി വകുപ്പിൽ നിന്നും പിഴയടക്കം നടപടി നേരിടുന്ന പാറക്വാറിയാണ് ഓട്ടുമലയിലേത് കൊട്ടാരക്കര താലൂക്കിൽ നിന്നും ഒരു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപയോളം പിഴ ചുമത്തുകയും മൈനിങ് ജിയോളജി വകുപ്പ്  മറ്റൊരു പിഴയും ഈടാക്കിയിരുന്നു .ഇതിനെ തുടർന്ന് പാറക്വാറിഉടമകൾ കോടതിയെ സമീപിക്കുകയും തവണകളായി അടയ്ക്കാൻ കോടതി ഉത്തരവ് വാങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഖനനം ആരംഭിക്കുകയുമായിരുന്നു. ഓട്ടുമലയിലെ പാറഖനനവും പ്രശനങ്ങളും മൂലം ഒരു നാടുമുഴുവൻ പ്രതിസന്ധിയിലായ അവസ്ഥയാണ്. നിരന്തരമായ പ്രശ്‌നത്തിൽ പോലീസിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല , പാറക്വാറിപ്രശ്‌നം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ് . പൂയപ്പള്ളിപോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് ഉച്ചയോടെ യൂണിയൻ പ്രതിനിധികളെയും  ഡ്രൈവറൻമ്മാരെയും കോറിഉടമകളെയും സ്റ്റേഷനിൽ ചർച്ചയ്ക്കുവിളിക്കുകയും പ്രാദേശിക ലോറികൾക്ക് ഇരുപത്തിഒൻപതാം  തീയതിവരെ ദിവസേന ഓരോ ലോഡും അതിനുശേക്ഷം ദിവസേന മൂന്നു ലോഡും നൽകാമെന്ന  പൂയപ്പള്ളി സി ഐ രാജേഷ് കുമാറിന്റെ ഉറപ്പിൽ പ്രശ്ങ്ങൾ പരിഹരിക്കുകയായിരുന്നു .

Facebook Notice for EU! You need to login to view and post FB Comments!