24.8 C
Kollam
Monday, August 15, 2022
spot_img

കൊല്ലം ചെങ്കോട്ടയിൽ വാഹനാപകടത്തിൽ ഓയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊല്ലം: ചെങ്കോട്ട ദേശീയപാതയിൽ പുളിയറ ചെക്ക് പോസ്റ്റിൽ ആണ് വാഹനാപകടം ഉണ്ടായത് . കൊല്ലം ഓയൂർ പയ്യക്കോട് മുടിയൂർക്കോണം സ്വദേശി സജീവ് ആണ്അപകടത്തിൽ മരിച്ചത് . വൈകിട്ട്മൂന്ന് മണിയോടെയാണ് സംഭവം . തമിഴ് നാട്ടിൽനിന്നും കേരളത്തിലേയ്ക്കു വരികയായിരുന്ന ഭാരത് ബെൻസിന്റെ KL O3 AB8199 കേരള രജിസ്‌ട്രേഷനുള്ള ലോറിയാണ് സജീവും മക്കളും സഞ്ചരിച്ചിരുന്ന
ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.  ലോറിക്കടിയിൽ പെട്ടാണ്സജീവ് മരണമടഞ്ഞത്. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി സമീപ പ്രദേശത്തെ കടയിലുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നു   സജീവിന്റെ ഒപ്പമുണ്ടായിരുന്ന മക്കൾ രണ്ടുപേരെയും  ഗുരുതര പരിക്കുകളൊടെ ചെങ്കോട്ടആശുപത്രിയിൽ പ്രവേശിപ്പിച്ചു .കുളത്തുപ്പുഴ തെന്മല എന്നിവടങ്ങളിൽ സന്ദർശനത്തിനായിപോയ സജീവ് പിന്നീട് മക്കളോടൊപ്പം തെങ്കാശിയിലേയ്ക്ക് പോകുംവഴിയാണ് പുളിയറയിൽവച്ച് അപകടം ഉണ്ടായത്അപകടസ്ഥലത്ത് വെച്ച് തന്നെ സജീവ് മരണമടഞ്ഞതായി പറയപ്പെടുന്നു. ഡ്രൈവറെയും ലോറിയും ചെങ്കോട്ട പോലീസ് കസ്റ്റഡിയിലെടുത്തു. സജീവിന്റെമൃതദേഹം ചെങ്കോട്ട ആശുപത്രി മോർച്ചറിയിൽ സൂഷിച്ചിരിക്കുകയാണ് . ഓയൂർനിന്നും വിവരമറിഞ്ഞു സജീവിന്റെ ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മീയന നെടുമാംകോട് പള്ളിക്കുസമീപം അബുബക്കർ നബീസാബീവി ദമ്പതികളുടെ മകനാണ് സജീവ് .

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles