കൊല്ലത്തു അടുത്തിടെ പിടികൂടിയതിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത് .കൊല്ലമിപ്പോൾ കഞ്ചാവ് മണക്കുന്ന ജില്ല
ചാത്തന്നൂർ ;ഏറം കെ എസ്ആർടിസി ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ, രതീഷ് , വിഷ്ണു , ചിതറ സ്വദേശിയായ ഹെബിമോൻ എന്നിവരാണ് പോലീസ് പിടിയിലായത് രണ്ട് വാഗണർ കാറുകളിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ചാത്തന്നൂർ കേന്ദ്രീകരിച്ചു നടക്കുന്ന വ്യാപകമായ കഞ്ചാവ് വിൽപ്പന യെക്കുറിച്ച് നിരവധി പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി .നാരായണൻ ഐ പി എസിന്റെ നിർദ്ദേശദി തുടർന്ന് നിരവധിപേരുടെ മൊബൈൽ കേന്ദ്രീകരിച്ചും വാഹനങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിൽ പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് .ചാത്തന്നൂർ എ സി പി വൈ നിസാമുദീന്റെ നേതൃത്വത്തിൽ ചാത്തന്നൂർ എസ് എച്ച് ഒ ജസ്റ്റിൻ ജോണും .കൊല്ലത്തെ പൊലീസ് ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്