26.9 C
Kollam
Monday, July 26, 2021
spot_img

കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊല്ലം : കോവിഡ് പ്രതിരോധ സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസം ഓൺലൈൻ ആയി നടക്കുന്ന സാഹചര്യത്തിൽ സ്മാർട്ട്‌ ഫോണുകളില്ലാതെ പഠനം മുടങ്ങിയ നിർദ്ധനരായ കുടുംബങ്ങളിലെ അർഹരായ കുട്ടികൾക്ക് കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കന്ററി സ്കൂളിലെ സ്മാർട്ട്ഫോൺ ലൈബ്രറിയിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 50 ഫോണുകൾ വിതരണം ചെയ്തു . കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഫോണുകളുടെ വിതരണ ഉൽഘാടനം നടത്തി. അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നന്മയുടെ നേർചിത്രമാണ് ഈ പ്രവർത്തനത്തിലൂടെ തെളിഞ്ഞതെന്ന് മേയർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു, സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ 38 ഫോണുകൾ വാങ്ങി നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെയായിരുന്നു മറ്റുള്ളവ വിതരണം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ്. ജി. യുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രഥമാധ്യാപകൻ റോയ്സ്റ്റൺ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലറും കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വക്കേറ്റ് എ.കെ സവാദ്, സ്കൂൾ പി ടി എ പ്രസിഡണ്ട് കെ പി സന്തോഷ്, സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ക്രാഫ്സ് എക്‌സിക്യൂട്ടീവ് അംഗം ഷിബു റാവുത്തർ, അനിൽകുമാർ,
അധ്യാപകരായ ഷൈൻ, ഡാഫിനി എന്നിവർ പ്രസംഗിച്ചു. സ്കൂൾ
ഡെപ്യൂട്ടി എച്ച്. എം ഷേർളി മാനുവൽ നന്ദി പറഞ്ഞു

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles