25.8 C
Kollam
Sunday, June 26, 2022
spot_img

ഓയൂർ-കൊട്ടാരക്കര റോഡിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ ഭീതിയോടെ ജനം

പൂയപ്പള്ളി: ടിപ്പർലോറികളുടെ മരണപ്പാച്ചിൽ കണ്ടമട്ടില്ലാതെ പോലീസ് റവന്യു,മോട്ടോർ വാഹന വകുപ്പുകൾ.  ജനങ്ങളുടെ ജീവന് വെല്ലുവിളിയായി  കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി വെളിയം വെളിനല്ലൂർ പഞ്ചായത്തുകളിലെ ഇടറോഡുകളിലും ഓയൂർ കൊട്ടാരക്കര മെയിൻ  റോഡിലും ടിപ്പറുകളുടെ  മരണപ്പാച്ചിൽ. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഓടനാവട്ടം മുതൽ പഞ്ചായത്തുകളുടെ വിവിധമേഖലകളിൽ യാതൊരു നിബന്ധനകളും പാലിക്കാതെ എടുക്കുന്ന മണ്ണുമായി പോകുന്ന ലോറികളും പാറ ലോറികളുമാണ്  അപകടമുണ്ടാക്കുന്നത്. ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങി മൗനത്തിലാണെന്നാണ് ജനങ്ങളുടെ പരാതി. പത്തു സെന്റിൽ വീടുവയ്ക്കാൻ  മണ്ണുമാറ്റാൻ  മൈനിങ് ആൻഡ് ജിയോളജിവകുപ്പിൽ അപേക്ഷ നൽകി മാസങ്ങളായി കാത്തിരുന്നാലും ഒരുലോഡ് മണ്ണെടുക്കാൻ നിയമകുരുക്കുകൾ പറയുന്ന ജിയോളജിവകുപ്പ് ഉദ്യോഗസ്ഥർ  അനധികൃതമായി നൂറുകണക്കിന് ലോഡ് മണ്ണെടുക്കാൻ കൊട്ടാരക്കര താലൂക്കിലെ പല പ്രദേശങ്ങളിലും അനുമതി നൽകിയതിലും  അഴിമതിയുണ്ടെന്നാണ് ആക്ഷേപം

മുക്കിനും മൂലയ്ക്കും യാത്രക്കാരെ ഹെൽമറ്റിന്റെയും ലൈസൻസിന്റെ യുമൊക്കെ പേരിൽ പോലീസ് പരിശോധന നടത്തി പിഴയടപ്പിക്കുമ്പോഴാണ്  പോലീസിന്റെ മുന്നിൽ കൂടി പാറയും മണ്ണുമായി ടിപ്പർ ലോറികളുടെ  ചീറിപ്പായൽ. ഉദ്യോസസ്ഥരുടെ  ഇടപെടലുകൾ ഇല്ലാത്തതു ഇവർക്ക്  നിയമത്തെ കാറ്റിൽപറത്തി നിരത്തുകളിൽ പായാനുള്ള അവസരമൊരുക്കുന്നു. അമിതഭാരം കയറ്റിയ  പാറയും മണ്ണും നിറച്ച  ടിപ്പറുകളുടെ മത്സരപ്പാച്ചിലിൽ ഓടനാവട്ടം പൂയപ്പള്ളി വെളിയം വെളിനല്ലൂർ മേഖലകളിലെ ഇടറോഡുകൾ മിക്കതും തകർന്ന നിലയിലാണ് , ഈ പ്രദേശങ്ങളിലെ ടിപ്പറുകളുടെ അമിതവേഗം മൂലം തകർന്ന റോഡിലെ മെറ്റലുകൾ തെറിച്ചുവീണു  യാത്രക്കാർക്കും അപകടവും കടകൾക്ക്  നാശനഷ്ടം സംഭവിക്കുന്നതും നിത്യസംഭവമാണ് 

റോഡുകൾ കൂടിച്ചേരുന്ന പൂയപ്പള്ളിയിലാണ് ഏറെ അപകടസാധ്യത  ജങ്ഷനിലെ റോഡ് മുഴുവൻ തകർന്നു തരിപ്പണമായ അവസ്ഥയാണ്  ജനപ്രതിനിധികളോ ഭരണ ചുമതലയുള്ള  തഹസിൽദാരുടെ ഓഫീസിൽ നിന്നോ ടിപ്പർ ലോറികൾക്ക് നിയന്ത്രണം കൊണ്ടുവരാൻ പറ്റാത്തതും. ഉദ്യോഗസ്ഥരുടെ ഒത്താശയും  പരിസ്ഥിതിയെയും ജനജീവിതത്തെയും  തകിടം മറിക്കുന്ന ഇതുപോലെയുള്ള പ്രവർത്തികൾ നിർഭയം തുടരാൻ അവസരമൊരുക്കുന്നു. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ചെറുവാഹനങ്ങളും ടിപ്പർ ലോറികൾ വരുബോൾ റോഡിൽ ഒതുക്കിയിട്ടു കൊടുക്കേണ്ടുന്ന അവസ്ഥയാണ്. ടിപ്പർ ലോറി യിടിച്ചു കൊട്ടാരക്കര താലൂക്കിൽ ഉണ്ടായ അപകടങ്ങളും മരണങ്ങളും നിരവധിയാണ്. സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്ന ടിപ്പർ ലോറികളുടെ മരണയോട്ടം അധികൃതരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ രഹസ്യം പൊതുജനങ്ങൾക്ക് അറിയാമെന്നാണത് മറ്റൊരു വസ്തുത 

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles