24.9 C
Kollam
Wednesday, July 28, 2021
spot_img

കൊല്ലം കൂട്ടിക്കട ഠൗൺ ജുമാ മസ്ജിദിൻ്റെ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് മോഷണം.


കൊല്ലം : മയ്യനാട് കൂട്ടിക്കട ഠൗൺ ജുമാ മസ്ജിദിൽ മോഷണം കാണിക്കവഞ്ചി കുത്തി തുറന്ന് വഞ്ചിയിൽ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപ അപഹരിച്ചു ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് മോഷണം നടന്നതായി സംശയിക്കുന്നത്. എങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ ഇരവിപുരം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൂട്ടിക്കട ജംഗ്ഷനിലെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ രാത്രികാലങ്ങളിൽ റോഡുകളും ജംഗ്ഷനുകളും വിജനമായതിനാൽ മോഷ്ടാക്കൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിന് അനുകൂല സാഹചര്യമാണ്. കൂടാതെ കഴിഞ്ഞ കുറച്ചു നാളുകളായി ഇരവിപുരത്തും പരിസരപ്രദേശങ്ങളിലും ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പതിവായിരിക്കുകയാണ്. മോഷണങ്ങൾ തടയുന്നതിനുവേണ്ടി പോലീസിന്റെ രാത്രികാല പെട്രോളിങ്ങ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles