26.9 C
Kollam
Monday, July 26, 2021
spot_img

കൊല്ലം കുണ്ടറയിൽ ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി

കുണ്ടറ: പേരയത്ത് അനധികൃത ഗ്യാസ് ഗോഡൗണില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക് . ഗോഡൗണില്‍ ഉണ്ടായിരുന്ന കണ്ടച്ചിറ സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. പേരയം വരമ്പ് ഭാഗത്തെ മുന്‍ സര്‍വീസ് സ്റ്റേഷനിനുള്ളിലായിരുന്നു അനതികൃത ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്.ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം. അനധികൃതമായി ഗോഡൗണിലെത്തിക്കുന്ന വിവിധ കമ്പനികളുടെ സിലിണ്ടറുകള്‍ റിഫില്‍ ചെയ്യുന്നതിനിടയിലാണ് ഒരുസിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ദീര്‍ഘകാലമായി പ്രവര്‍ത്തനം നിലച്ച സര്‍വ്വീസ് സ്റ്റേഷന്‍ പാറശാല സ്വദേശിയും കുണ്ടറയില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന  ജയരാജ് വാടകയ്‌ക്കെടുത്ത ശേഷം ഇവിടെ അനധികൃതമായി ഗ്യാസ് റിഫിലിങ്ങ് നടത്തി വരുകയായിരുന്നു. അപകടത്തിനു ശേഷം നടന്ന പൊലീസ് പരിശോധനയില്‍ സിലണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകാരണങ്ങള്‍ കണ്ടെത്തി. 86 ഗാര്‍ഹിക സിലിണ്ടറുകളും, 14 കോമേഴ്‌സ്യല്‍ സിലിണ്ടറുകളും ഉള്‍പ്പടെ 101 സിലണ്ടറുകളും കണ്ടെടുത്തു. ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.കുണ്ടറയില്‍ നിന്നുള്ള അഗ്നിശമനസേനയെത്തിയാണ് തീഅണച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് ഗോഡൗണ്‍ പൂട്ടുകയും സ്ഥലത്ത് കാവലേര്‍പ്പെടുത്തുകയും ചെയ്തു. സുരക്ഷാ പരിശോധനക്ക് ശേഷം ബാക്കിയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ സമീപത്തെ  ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു.കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles