29.9 C
Kollam
Sunday, January 23, 2022
spot_img

കൊല്ലം കണ്ണങ്കാട്‌ പാലം: ടെൻഡർ നടപടികളിലേക്ക്‌

കൊല്ലം; കുന്നത്തൂർ താലൂക്കുകളെ ബന്ധിപ്പിച്ച്‌ കല്ലടയാറിനു കുറുകെ നിർമിക്കുന്ന കണ്ണങ്കാട്‌ പാലം ടെൻഡർ നടപടികളിലേക്ക്‌. ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായി സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് നേതൃത്വത്തിൽ സാമൂഹികാഘാത പഠനം തുടങ്ങി. പഠന റിപ്പോർട്ടിന്റെ കരട് ഉടൻ  വെബ്സൈറ്റിലും കലക്ടറേറ്റിലും പഞ്ചായത്തിലും പ്രസിദ്ധീകരിക്കും. തുടർന്ന്‌ ഭൂമി വിട്ടു നൽകുന്ന വരടക്കമുള്ളവരുടെ പരാതികളും അഭിപ്രായങ്ങളും വിലയിരുത്തി ഭൂവില ഉൾപ്പെടെയുള്ള ശുപാർശ സർക്കാരിനു നൽകും. കൊന്നയിൽ കടവ് പാലത്തിന്റെ  അപ്രോച്ച് റോഡ്‌,  കുണ്ടറ–-മൺറോതുരുത്ത് റോഡ്‌ എന്നിവ പടിഞ്ഞാറെ കല്ലട ബണ്ട് റോഡിൽ ബന്ധിപ്പിച്ച് കാരാളിമുക്കിൽ വണ്ടിപ്പെരിയാർ ഹൈവേ (എൻഎച്ച്‌ 183 എ) യുമായി യോജിപ്പിക്കുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

നിർമാണം പുരോഗമിക്കുന്ന പെരുമൺ പാലം വഴി വണ്ടിപ്പെരിയാർ ഹൈവേയ്‌ക്കും എൻഎച്ച്‌  66 ഹൈവേയ്‌ക്കും ഒരു ബൈപാസായി ഇതോടെ  മൺറോതുരുത്ത് മാറും. കിഫ്‌ബിയിൽനിന്ന്‌ 24.21കോടി രൂപ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണച്ചുമതല കേരള റോഡ്‌സ്‌ ഫണ്ട്‌ ബോർഡിനാണ്‌. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ സംസ്ഥാന സർക്കാർ പാലത്തിന്‌ പച്ചക്കൊടി കാട്ടിയത്‌. കണ്ണങ്കാട്ടുകടവിൽ റെയിൽവേ പാലത്തിനു കിഴക്കുമാറി കടത്തിനു സമീപം 150മീ. നീളവും 11മീ. വിതിയിലും നാല്‌ സ്‌പാനുകളിലായാണ്‌ നിർമാണം. കടപുഴ, കുണ്ടറ വഴിയും തെക്കുംഭാഗം, ചവറ വഴിയും കൊല്ലത്തിനു പോകുന്ന കുന്നത്തൂർ താലൂക്ക്‌ നിവാസികൾക്ക്‌ കണ്ണങ്കാട്ടുകടവിലും പെരുമണിലും പാലം യാഥാർഥ്യമാകുന്നതോടെ കിലോമീറ്ററുകൾ ലാഭിക്കാം. പടിഞ്ഞാറെ കല്ലടയിൽ 30സെന്റും മൺറോതുരുത്തിൽ 145 സെന്റുമാണ്‌ പാലത്തിനും അനുബന്ധ റോഡിനുമായി ഏറ്റെടുക്കുക. അനുബന്ധ റോഡ്‌ മൺറോതുരുത്തിൽ 590 മീറ്ററും പടിഞ്ഞാറെ കല്ലടയിൽ 125മീറ്ററുമാണ്‌.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles