
See More……………………..https://fb.watch/abU87ZkAc6/
കടയ്ക്കൽ : കോട്ടപ്പുറം അംബിക വിലാസ്സത്തിൽ വിമൽദാസ്സ്(29)ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ കാപ്പ കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ള ലാറ എന്ന് വിളിക്കുന്ന ഷിജുവിനെ കടക്കൽ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറെനാളു കളായി കടയ്ക്കൽ മാർക്കറ്റിനോട് ചേർന്നുള്ള ബിവറേജ് ഔട്ട്ലെറ്റ് കേന്ദ്രീകരിച്ച് ഒരു സംഘം ഗുണ്ടാപിരിവും പിടിച്ചുപറിയും നടത്തിവരിക യായിരുന്നു. മാർക്കറ്റിൽ വ്യാപാരം നടത്തുന്ന സ്ത്രീകളുൾപ്പെടെയുള്ള രുടെ പക്കൽനിന്നും പണം പിടിച്ചു പറിച്ചു കൊണ്ട് ബൈക്കിൽ കടന്നുകളയുന്ന അവസ്ഥയിലേക്ക് എത്തിയതിനെ തുടർന്നാണ് വ്യാപാരികൾ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. റിമാൻഡിൽ കഴിഞ്ഞുവരുന്ന ലാറ എന്ന് വിളിക്കുന്ന ഷിജുവിന്റ നേതൃത്വത്തിലാണ് പിടിച്ചുപറീയും ഗുണ്ടാപിരിവ് നടന്നിരുന്നത്. അറസ്റ്റിലായ വിമൽദാസ് ലാറയുടെ വലംകൈയ്യാണ്. പ്രതിക്കെതിരെ പിടിച്ചുപറി,ഗുണ്ടാപിരിവ് നടത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.