27.9 C
Kollam
Saturday, October 16, 2021

ഓയൂർ വെളിനല്ലൂരിൽ കഴിഞ്ഞദിവസം കാണാതായ വ്യാപാരി മുങ്ങിമരിച്ചനിലയിൽ

വീഡിയോ ലിങ്ക്..…………..https://fb.watch/7VvBi33ie-/

ഓയൂർ : കടയിൽ ഏജൻസീസ് ഉടമ സുനിൽകുമാറിന്റെ (48) ന്റെ മൃതദേഹമാണ് ഇത്തിക്കരയാറ്റിലെ വെളിനല്ലൂർ ക്ഷേത്രത്തിനു സമീപത്തെ കയത്തിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്നരയോടെ സുനിൽകുമാറിന്റെ ബൈക്കും സമീപത്തു ചെരിപ്പും വെളിനല്ലൂർ പാലത്തിനു സമീപം കണ്ടെത്തിയിരുന്നു. അതിനു ശേക്ഷം കാണാതാവുകയായിരുന്നു . നാട്ടുകാർ  പോലീസിലും ഫയര്ഫോഴ്സിലും അറിയിച്ചതിനെ തുടർന്ന് നാവായിക്കുളം ഫയർസ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സും തിരുവനന്തപുരത്തുനിന്നും സ്‌കൂബാടീമും എത്തി നടത്തിയ തിരച്ചിലിനൊടുവിൽ  ഇത്തിക്കരയാറ്റിന്റെ ആഴമുള്ള ഭാഗത്തുനിന്നും പതിനൊന്നുമണിയോടെ സുനിൽകുമാറിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു .

ഓയൂർ ചുങ്കത്തറ കടയിൽ പുത്തൻ വീട്ടിൽ പരേതരായ ചെല്ലപ്പൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ് സുനിൽകുമാർ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട് ചുങ്കത്തറയിൽ കടയിൽ എജൻസീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സുനിൽകുമാർ . നാവായിക്കുളം ഫയർ സ്റ്റേഷൻ തിരുവനന്തപുരം സ്കൂബ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ അസ്സി.സ്റ്റേഷൻഓഫിസർ ശ്രീകുമാർ , സീനിൽ ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർ സുനിൽകുമാർ , സ്കൂബടീം സീനിയർ ഫയർറസ്‌ക്യൂ ഓഫീസർ സുഭാഷ് എനിവരുടെ നേതൃത്വത്തിൽ ആയിരുന്നുതിരച്ചിൽ.  വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അധ്വ : അൻസർ ,ഉഗ്രൻകുന്ന് വാർഡ് മെമ്പർ മനു, CPM ലോക്കൽ കമ്മറ്റി മെമ്പർ ഹരികുമാർ , കാളവയൽ വാർഡ് മെമ്പർ രമേശ്, എന്നിവർ സ്ഥലത്തുണ്ടായിരുന്നു . മരണകാരണം വ്യക്തമല്ല പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles